അമ്പഴയ്ക്കാട്ട് ശങ്കരൻ
അമേരിക്കയും പശ്ചിമേഷ്യൻ പ്രക്ഷോഭങ്ങളും
ഒരു രാജ്യം അതിന്റെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിൽ തെറ്റൊന്നുമില്ല. അത് ആ രാജ്യത്തിലെ ജനങ്ങളുടെ പൊതുവായ താല്പര്യത്തിനാണോ എന്നത് അതത് രാജ്യത്തെ ജനങ്ങൾ എത്രത്തോളം ജാഗരൂകരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. എല്ലാ രാജ്യങ്ങളിലും അതത് രാജ്യങ്ങളുടെ ഭരണവർഗ്ഗത്തിന്റെ താല്പര്യമായിരിക്കും പൊതുവെ രാജ്യത്തിന്റെ താല്പര്യമായി അവതരിക്കപ്പെടുക. എണ്ണകൊണ്ട് സമ്പന്നമായ പശ്ചിമേഷ്യൻ രാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനം അവിടങ്ങളിൽ ജനാധിപത്യവും മനുഷ്യാവകാശസംരക്ഷണവും ആണെന്ന് തെറ്റിദ്ധരിക്കുന്നവർ അമേരിക്കയിലും ലോകത്തിന്റെ പലഭാഗത്തും ഉണ്ട്. റിപ്പബ്ലിക്ക് പാർട്ടി ഭരിക്കുമ്പോൾ ഒരു മുഖം മൂടിയില്ലാതെ സാമ്രാജ്യത്ത്വ താല്പര്യങ്ങൾ നടപ്പാക്കുമെങ്കിൽ, ഡെമൊക്രാറ്റുകൾ, അത്തരം എടുത്തചാട്ടങ്ങൾ രാജ്യതാല്പര്യത്തിന് അനുഗുണമാണെന്ന് കരുതുന്നവരല്ല. ഇത്രയും പറഞ്ഞത് ടുണിഷ്യയിലും, ഈജിപ്തിലും നടന്ന വിപ്ലവസ്വഭാവമുള്ള ജനകീയ പ്രക്ഷോഭങ്ങൾക്കുള്ള അമേരിക്കൻ സർക്കാരിന്റെ പ്രതികരണം എത്രത്തോളം ശ്രദ്ധാപൂർവമായിരുന്നുവെന്ന് പറയാനാണ്.
എന്തുകൊണ്ടും മുതലാളിത്ത വ്യവസ്ഥിതി ഫ്യൂഡൽ-മത- രാജാധിപത്യ-എകാധിപത്യ വ്യവസ്ഥിതിയേക്കാൾ പുരോഗമനപരമാണ്. ആ അർത്ഥത്തിൽ പശ്ചിമേഷ്യയിലെ ഈ ജനകീയമുന്നേറ്റം സ്വാഗതം ചെയ്യേപ്പെടേണ്ടതാണ്. ടൂണിഷ്യയുടെ കാര്യത്തിൽ ഉണ്ടായ ആഹ്ലാദം ഈജിപ്തിന്റെ കാര്യത്തിൽ ഇവിടെ ഉണ്ടയില്ലെന്ന് മാത്രം. അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നതാണെങ്കിൽ അവിടം എകാധിപത്യമായാലും കുഴപ്പമൊന്നുമില്ലെന്ന അമേരിക്കയുടെ ദിർഘകാല നയത്തിന്റെ മയക്കത്തിൽ (hangover) നിന്നും ഭരണകൂടം ഇപ്പോഴും ഉണർന്നിട്ടില്ലെന്ന് ഈ ആഹ്ലാദക്കുറവ് തെളിയിക്കുന്നത്. ഈ ഇന്റെർനെറ്റ് യുഗത്തിൽ ആരു വിചാരിച്ചാലും പഴയ പോലെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഒബാമ ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ജനകീയ പ്രക്ഷോഭം നടക്കുന്ന രാജ്യങ്ങളിലെ കാര്യങ്ങൾ അവിടത്തെ ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് പറയേണ്ടിവന്നത്. ഒരു പക്ഷെ വരും കാലങ്ങളിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഒരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഗയാന (Guyana)
തെക്കെ അമേരിക്കയിനിന്നും കോമൺവെൽത്തിൽ (Commonwealth of Nations) അംഗമായിട്ടുള്ള ഒരേ ഒരു രാജ്യമാണ് ഗയാന. വിവിധ ചരിത്രഘട്ടങ്ങളിൽ രാജ്യങ്ങളെ കോളനിയാക്കുന്നതിൽ വൈദഗ്ധ്യം കാണീച്ചിട്ടുള്ള ബ്രിട്ടിഷ്-ഫ്രെഞ്ച്-ഡച്-സ്പെയിൻ തുടങ്ങി എല്ലാവരും ഗയാനയെ കോളനിയാക്കി വെച്ചിട്ടുണ്ട്. 8 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്തിന്റെ അതിർത്തിയിൽ ബ്രസീലും, വെനിസൂലയും, സുരിനാമും, വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രവുമാണ്. കേരളത്തെപ്പോലെ നദികൾകൊണ്ടും നദീജലസമ്പത്തുകൊണ്ടും സമ്പന്നമാണ് ജലസമൃദ്ധിയുടെ നാട് (the land of many waters) എന്നറിയപ്പെടുന്ന ഈ രാജ്യം. അതുപോലെ തന്നെ സസ്യ-ജന്തു വൈവിധ്യത്തിന് (bio dviersity) പേരുകേട്ട രാജ്യവും.
1498-ൽ കൊളമ്പസ്സ് (Christopher Columbus) അദ്ദേഹത്തിന്റെ മൂന്നാം യാത്രയിലാണ് ഇവിടം സന്ദർശിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനും അതിലുടെ യൂറോപ്പിലേക്കുള്ള സാധങ്ങളുടെ കയറ്റുമതിക്കും വേണ്ടി, ആദ്യമായി അടിമകളെ കഠിന ജോലിക്കായി (hard labour) കൊണ്ടുവന്നു. ഓടി രക്ഷപ്പെട്ട അടിമകൾ, മറൂൺ (maroon) എന്നറിയപ്പെടുന്ന, സ്വന്തമായി ഒരു പ്രദേശത്ത് തമ്പടിക്കുകയും (settlement), പിന്നീട് 1834-ൽ ഔദ്യോഗിമായി അടിമത്തം അവസാനിപ്പിക്കുകയും ചെയ്തു. വെനിസൂലയുമായി അതിർത്തിതർക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീടുള്ള കാലം ബ്രിട്ടന്റെ കോളനിയായി തുടരുകയും 1966 മെയ് 26-ന് ബ്രിട്ടനിൽനിന്നും സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഗയാനയുടെ സമ്പദ് ഘടനയുടെ നട്ടെല്ല് കൃഷിയാണ്. കയറ്റുമതിയാണ് മറ്റൊരു വരുമാനമാർഗം. അരി, പഞ്ചസാര, ചെമ്മീൻ, ടിമ്പർ, ബോക്സൈറ്റ്, സ്വർണം എന്നിവയാണ് പ്രധാന കയറ്റുമതി ഇനങ്ങൾ. ജനസംഖ്യയിൽ 43 % ഇന്ത്യക്കാരും, അതിൽ പകുതി ഹിന്ദുമതവിശ്വാസക്കാരും ആണ്. 30% ആഫ്രിക്കയിൽ നിന്നും കുടിയേറിയ കറുത്തവർഗ്ഗക്കാരാണ്. ബാക്കിയുള്ളവരിൽ പ്രധാനം, യൂറോപ്പിൽനിന്നും, ചൈനയിൽനിന്നും കൂടിയേറിയവരുമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് വേരുള്ള രാജ്യമാണ് ഗയാന. 1992-ലും, 99-ലും, 2001-ലും, 2006-ലും തെരഞ്ഞെടുപ്പുകൾ നടന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഭരാത് ജഗ്ദിയോ (Bharrat JAGDEO) ആണ്. ഇന്ത്യൻ വംശജർക്ക് മേല്ക്കൈയുള്ള അപൂർവം അമേരിക്കൻ രാജ്യങ്ങളിലൊന്നാണ് ഗയാന.
സംസ്ഥാനങ്ങളിലൂടെ......
കെന്റക്കി (Kentucky)
കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ച ടെന്നിസ്സിയുടെ വടക്കൻ അതിർത്തി സംസ്ഥാനമാണ് കെന്റക്കി. വെർജീനിയാൂടെ ഭാഗമായിരുന്ന കെന്റക്കി 1792-ലാണ് പതിനഞ്ചാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേരുന്നത്. ബ്ലു ഗ്രാസ്സ് (blue grass state) സംസ്ഥാനം എന്നാണ് കെന്റക്കി അറിയപ്പെടുന്നത്. വിടുകളുടെ മുറ്റങ്ങളിലും, പാർക്കുകളിലും ഉള്ള പുൽത്തകിടികൾ ഉണ്ടാക്കാൻ ആവശ്യമായ, പൊവ പ്രെട്ടൻസിസ് (Poa pratensis) എന്ന ശാസ്ത്രനാമത്താൽ അറിയപ്പേടുന്ന പുല്ല് സമൃദ്ധമായി വളരുന്ന പ്രദേശമാണ് ഈ സംസ്ഥാനം. Smooth Meadow-grass, Common Meadow Grass, or Kentucky Bluegrass എന്നീ വിവിധ പേരുകളിൽ ഈ പുല്ല് അറിയപ്പെടുന്നു. ന്യുയോർക്ക് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങൾ മുതൽ അലബാമ, മിസ്സിസ്സിപ്പി, ജോർജിയ വരെ നീണു കിടക്കുന്ന അപ്പലാചിയ (Appalachia) സംസ്കാർത്തിന്റെ ഭാഗമാണ് കെന്റക്കി. കാനഡമുതൽ അലബാമ വരെ നീണ്ട് കിടക്കുന്ന പർവതനിരയാണ് അപ്പലാച്ചിയൻ (Appalachian Mountains).
Kentucky Derby
1500 ബിസി മുതൽ 1650 എഡി വരെ തദ്ദേശീയരായ ചുവന്ന ഇന്ത്യക്കാരുടെ ചരിത്രമാണ് കെന്റക്കിക്കുള്ളത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വലിയ തോതിൽ യൂറോപ്പ്യന്മാർ കുടിയേറി തുടങ്ങി. അമേരിക്കൻ അഭ്യന്തര (civil war) യുദ്ധകാലത്ത് അതിർത്തിസംസ്ഥാനമായിരുന്ന കെന്റക്കിയിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1861 നവമ്പർ 20 -ന് ബൌളിങ്ങ് ഗ്രീൻ (Bowling Green) തലസ്ഥാനമായി കൺഫെഡറാഷൻ (Confederate government of Kentucky) ഒരു ചെറിയ വിഭാഗം ജനങ്ങളുടെ പിന്തുണയോടെ രൂപീകരിച്ചെങ്കിലും അതിന് വലിയ ജനപിന്തുണ ലഭിച്ചില്ല. അതിനെക്കുറിച്ചി ഒരു വർഷം മുമ്പതന്നെ കാൽ മാർക്സ് (Karl Marx) എഗൽസിനയച്ച(Fedric Engels) കത്തിൽ പ്രവചിച്ചുട്ടുണ്ട് ("100,000 for the Union ticket, only a few thousand for secession."[). കോമൺവെൽത് (Commonwealth) എന്ന് സംസ്ഥാനത്തിന്റെ പേരിൽ ഉപയോഗിക്കുന്ന നാലു സംസ്ഥനഗളിലൊന്നാണ് കെന്റക്കി.
45 ലക്ഷം ജനസംഖ്യയിൽ ഇംഗ്ലിഷ്, ജർമ്മൻ, ഐറിഷ് വിഭാഗക്കാരും കറുത്തവർഗ്ഗക്കാരുമാണ് ഉള്ളത്. ആധുനികരിച്ച കൃഷി സമ്പ്രദായം വളരെ നേരത്തെ തന്നെ നടപ്പാക്കിയ സംസ്ഥാനമാണിത്. പുകയിലക്കും, വിവിധ തരം മദ്യ ഉത്പാദനത്തിലും കെന്റക്കി പ്രസിദ്ധമാണ്. കൂടാതെ വ്യവസായികമായി ആടുമാടുവളർത്തലും സജീവമാണ്. കെന്റക്കി ഫ്രൈഡ് ചിക്കൻ (KFC) എന്ന ഫാസ്റ്റ് ഫൂഡ് ചെയിൻ ഇപ്പോൾ ഇപ്പോൾ ലോകത്തെല്ലായിടത്തും അറിയപ്പെടുന്നതാണ്. കുതിരപ്പന്തയങ്ങളുടെ നാടായ ഇവിടെ നടക്കുന്ന, എല്ലാ വർഷവും രണ്ടാഴ്ച്ച് നീണ്ടുനില്ക്കുന്ന, ഡെർബി ഉത്സവം (Kentucky Derby Festival) ലോകപ്രസിദ്ധമാണ്. പ്രകൃതിദത്തമായ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. അതിൽ ചിലതാണ്, കമ്പർലന്റ് വെള്ളച്ചാട്ടം (Cumberland Falls), കമ്പർലന്റ് തടാകം (Cumberland Lake), മാമോത് ഗുഹ (Mammoth cave national park), ബ്ലാക്ക് പർവതം (Black Mountain) എന്നിവ. ലെക്സിങ്ങ്ട്ടൺ (Lexington), ലൂയിവിൽ (Louiville), തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് (Frankfort), ബൌളിങ്ങ് ഗ്രീൻ (Bowling Green) തുടങ്ങിയവ പ്രധാന നഗരങ്ങളാണ്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കെന്റക്കി. ഇടക്കിടെ അമേരിക്ക സന്ദർശിക്കുന്നവർക്ക് എന്തുകൊണ്ടും തെരഞ്ഞെടുക്കാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഈ സംസ്ഥാനം.
ഫെബ്രുവരി 5, 2011.
*