Sunday, February 5, 2012

അമേരിക്കൻ വിശേഷങ്ങൾ - 28

എ എം എസ്

സമ്പന്നതയുടെ നടുവിലും ദരിദ്രരുടെ എണ്ണം കൂടുന്നു

രണ്ടം ലോക മഹായുദ്ധത്തിനുശേഷം ഉണ്ടായ സാമ്പത്തിക മാന്ദ്യം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നീണ്ടു പോയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ്‌ അമേരിക്ക ഇപ്പോൾ കടന്നു പോകുന്നത്. ഏതു മാന്ദ്യവും ഏറ്റവും കൂടുതൽ ബാധിക്കുക വരുമാനം കുറഞ്ഞവരേയും (lower middle class) ദരിദ്രരേയും ആണല്ലോ. അമേരിക്കയിലെ ദരിദ്രരുടെ എണ്ണം അടുത്ത കാലത്തൊന്നും കുറയാൻ പോകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറു വർഷം മുമ്പ് 3.65 കോടി ജനങ്ങൾ ദരിദ്രരേഖക്ക് താഴെ ആയിരുന്നുവെങ്കിൽ ഇപ്പോഴത് 4.62 കോടിയാണ്‌. ഇരുപത്തിയഞ്ച് ശതമാനത്തിലേറെ വർദ്ധന. തൊഴിലില്ലായ്മ വർദ്ധിച്ചതാണ്‌ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഒരിക്കൽ നഷ്ടപ്പെട്ടുപോയ ചില തൊഴിൽ മേഖലകൾ, പ്രത്യേകിച്ചും ഉത്പാദന മേഖല (manufacturing), ഒരിക്കലും തിരിച്ചു വരില്ലെന്നുള്ളത്, തൊഴിലില്ലായ്മയുടെ കാലയളവ് നീളാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്രത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു എന്നുള്ളതിന്റെ അളവുകോലാണ്‌ തൊഴിൽ-ജനസംഖ്യ അനുപാതം (employment-to-population ratio). 16 വയസ്സു മുതൽ 64 വയസ്സു വരെ ഉള്ളവരാണ്‌ തൊഴിൽ എടുക്കാൻ കഴിയുന്നവരായി (working-age population) കണക്കാക്കുക. ആരോഗ്യമുള്ള ഒരു  സമ്പദ് വ്യവസ്ഥയിൽ ഇത് 0.6 മുതൽ 0.7 വരെ ആയിരിക്കും. എന്നാൽ അമേരിക്കയിൽ ഇപ്പോൾ ഈ അനുപാതം 0.586 മാത്രം ആണ്‌.

Soup Kitchen, Detroit, Michigan

ഫ്ളോറിഡ, അരിസോണാ, നെവാഡ, മിഷിഗൻ, ഒഹായോ എന്നി സംസ്ഥാനങ്ങളാന്‌ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുടെ രൂക്ഷതയും ദാരിദ്ര്യവും അനുഭവിക്കുന്നത്. സംസ്ഥാനനിലവാരത്തിൽ നിരവധി ദാരിദ്രനിർമാർജന ചിലവുകൾ വെട്ടിക്കുറക്കപ്പെട്ടിട്ടുണ്ട്. ഭരണാഘടനപരമായി സംസ്ഥാനങ്ങൾക്ക് കമ്മി ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണിത്. റിപ്പബ്ലിക്കൻ ഭരിക്കുന്ന സംസ്ഥാനങ്ങളിലും, റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യു എസ് പ്രതിനിധി സഭയിലും  ചിലവ് ചുരുക്കൽ പ്രമാണിച്ച് സാധാരണ ജനങ്ങൾക്ക്  ഉപകാരപ്രദമായ എല്ലാ പദ്ധതികളും തടഞ്ഞ് വെച്ചിരിക്കുകയാണ്‌. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ന്യൂനപക്ഷങ്ങളായ കറുത്തവർഗ്ഗക്കാരേയും, തെക്കെ അമേരിക്കയിൽ കുടിയേറിയ ലത്തീനോ-ഹിസ്പാനിക് വിഭാഗക്കാരേയും ആണ്‌. ദശലക്ഷക്കണക്കിന്‌ ഡോളർ വൻകിട വ്യവസായികളുടേയും, ബിസിനസ്സുകാരുടെയും കയ്യിൽ മുതലിറക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ഒബാമ ഭരണത്തിൽ ഉള്ളിടത്തോളം കാലം ഇവർ തങ്ങളുടെ കയ്യിലുള്ള സമ്പത്ത് പുതിയ സംരഭങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമെന്ന് കരുതാൻ വയ്യ. റിപ്പബ്ലിക്കൻ പാർട്ടിയുടേയും, വൻകിട വ്യവസായികളുടേയും ഈ കള്ളക്കളി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഒബാമക്ക് കഴിഞ്ഞില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ഒബാമ ജയിക്കാനുള്ള സാദ്ധ്യത കുറവായിരിക്കും.

ബാർബേഡോസ്‌ (Barbados)

ക്രിക്കറ്റ്‌ പ്രേമികളിൽ ബാർബേഡോസിനെ അറിയാത്തവർ ഉണ്ടാകൻ വഴിയില്ല. അരവാക്കൻ (Arawakan) ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ആദിവാസികളുടെ ഭാഷയിൽ “ഇചിറോഗനെയിം” (Ichirouganaim) എന്നായിരുന്നു ബാർബേഡോസിന്റെ മൂലനാമം. ഈ പദത്തിന്റെ അർത്ഥം “പല്ലുള്ള ചെമന്ന ഭൂമി” എന്നാണ്‌. നാലാം നൂറ്റാണ്ടുമുതൽ തെക്കെ അമേരിക്കയിൽ നിന്നെത്തിയ അമേരി-ഇന്ത്യനടക്കമുള്ള തദ്ദേശീയാർ ഇവിടെ വാസമുറപ്പിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ സ്പാത്രം, കോളനിയായിരുന്ന ഏക പ്രദേശമാണിത്.നിഷുകാരും, പതിനാറം നൂറ്റാണ്ടിൽ പോർച്ചുഗീസ്സുകാരും ഇവിടെ എത്തിയെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരുടെ ബാർബേഡോസിനെ കോളനിയാക്കിയത്‌. 1966 നവമ്പർ 30-ന്‌ സ്വതന്ത്രമാകുന്നതുവരെ മാറ്റമില്ലാതെ ബ്രിട്ടന്റെ, ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാ

ബാർബഡോസ് സ്ഥിതി ചെയ്യുന്നത് തെക്കെ അമേരിക്കക്കും കരീബിയനും ദ്വീപസമൂഹങ്ങൾക്കും അതിർത്തിയിലായതുകൊണ്ട് ചുറ്റിലും നിന്നും വ്വിധ വസ്തുക്കൾ അടിഞ്ഞു കൂടുന്ന പ്രദേശമാണ്‌ (plate tectonics ). അതുകൊണ്ടു തന്നെ 1000 വർഷം കൂടുമ്പോൾ 25 മില്ലിമീറ്റർ കടലിൽനിന്നും ഉയർന്നുകൊണ്ടിരിക്കുന്നു. കൂടാതെ ദ്വീപിന്‌ ചുറ്റും സമുന്ദ്രാന്തർഭാഗ ജീവികൾ നിറഞ്ഞ പർവത നിരകളാണ്‌ (coral reefs). അതുപോലെതന്നെ ഭൂകമ്പം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദു:രന്തങ്ങൾ കൊണ്ട് നിറഞ്ഞ പ്രദേശവുമാണ്‌. മുന്ന് ലക്ഷത്തിൽ താഴെ മാത്രം ജനങ്ങളുള്ള ഇവിടുത്തെ ജനങ്ങളിൽ മുന്നിലൊന്നു പേരും തലസ്ഥാനമായ ബ്രിഡ്ജ് ടൗണിലും ചുറ്റുമായി ജീവിക്കുന്നു. സാമ്പത്തികമായി അമ്പത്തിയൊന്നാം സ്ഥാനമാണ്‌ ഈ രാജ്യത്തിനുള്ളത്. ചരിത്രപരമായി കരിമ്പ് കൃഷിക്ക് പേര്‌ കേട്ട പ്രദേശമാനെങ്കിലും, ഇപ്പോൽ നിർമ്മാണ മേഖലയും, വിനോദ സഞ്ചാരവും സമ്പദ്ഘടനയുടെ നട്ടെല്ലാണ്‌. കറുത്തവർഗ്ഗക്കാർ കൂടാതെ ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ച് ഗുജറാത്തിൽ നിന്നും കുടിയേറിയ മുസ്ലിങ്ങൾ, ജൂതന്മർ, ലെബനീസ്-സിറിയൻ വംശജർ, ചൈനക്കാർ എന്നിവർ പ്രധാന നിവാസികളാണ്‌. കേരളത്തിലെ കൊച്ചിയേയും, മാളയേയും പോലെ, തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പഴയ ജൂതപ്പാള്ളി നിലനില്ക്കുന്നത് ബ്രിഡ്ജ് ടൗണിലാണ്‌. സുപ്രസിദ്ധ പോപ് ഗായിക റിഹാന (Rihanna) ഇവിടത്തുകാരിയാണ്‌.

സംസ്ഥാനങ്ങളിലൂടെ...............

മിഷിഗൻ (Michigan)

കാനഡയിലെ ഒന്റാറിയോവും, മിഷിഗൻ അടക്കം അമേരിക്കയിലെ 8 സംസ്ഥാനങ്ങളും ചേർന്ന പ്രദേശമാണ്‌ വൻ തടാക പ്രദേശം (Great Lakes region).ചരിത്ര സാംസ്കാരിക സാമ്പത്തിക വിഷയങ്ങളിൽ വ്യതിരക്തത പുലർത്തുന്ന അമേരിക്കയിലെ പ്രദേശം. മിഷിഗമാ (mishigamaa)എന്ന തദ്ദേശീയ ഭാഷ പദത്തിന്റെ ഫ്രഞ്ച് രൂപത്തിൽനിന്നാണ്‌ മിഷിഗൻ എന്ന നാമം ഉണ്ടാകുന്നത്. 1622-ൽ യൂറോപ്യന്മാർ ഇവിടെ എത്തുന്നതിൻ മുൻപ് ഇവിടെ തദ്ദേശിയരയ വിവിധവിഭാഗത്തിൽ പെട്ട ആദിവാസികൾ ഇവിടെ ഉണ്ടായിരുന്നു. വടക്കെ അമേരിക്കയിലും, കാനഡയിലുമായി ലക്ഷക്കണക്കിന്‌, ആനിഷനാബെ (Anishinabe) എന്നറിയപ്പെടുന്ന, തദ്ദേശിയർ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 1688-ൽ ആണ്‌ യൂറോപ്യന്മാർ കുടിയേറി സ്ഥിരതാമസമാക്കിയത്. കത്തോലിക്ക മിഷണറിമാരുടെ കേന്ദ്രവുമായിരുന്നു മിഷിഗൻ. 1660 മുതൽ ഫ്രഞ്ച് കോളനിയായിരുന്ന മിഷിഗൻ, ഫെഞ്ച്-ഇന്ത്യൻ യുദ്ധം (1754-63), അമേരിക്കൻ റെവലൂഷണറി യുദ്ധം, ഏറി തടാക യുദ്ധം (battle of Lake Erie) തുടങ്ങിയ നിരവധി ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോകുകയും 1836 ജനുവരു 26-ന്‌ ഔദ്യോഗികമായി അമേരിക്കൻ യൂണിയനിൽ ചേരുകയും ചെയ്തു.

Sleeping bear dune aerial view
നിരവധി പ്രത്യേകതകളുള്ള സംസ്ഥാനമാണ്‌ മിഷിഗൻ. വാഹന വ്യവസായത്തിന്റെ കേന്ദ്രം (center of the American automotive industry), 60,000-ൽ കൂടുതൽ തടാകങ്ങളും കുളങ്ങളും ഉള്ള പ്രദേശം, രണ്ട് അർദ്ധ ദ്വീപുകളായി നീണ്ടു കിടക്കുന്ന അമേരിക്കയിലെ ഒരേയൊരു സംസ്ഥാനം, ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ശുദ്ധ ജല തീരമുള്ള (longest freshwater coastline) സ്ഥലം, 45 ദിഗ്രി അക്ഷാംശം (45th parallel north) കടന്നു പോകുന്ന പ്രദേശം, ഏറ്റവും കൂടുതൽ ക്രിസ്മസ് വൃക്ഷം (Christmas tree) കൃഷി ചെയ്യുന്ന സ്ഥലം തുടങ്ങിയവയാണ്‌ അതിൽ പ്രധാനം. ഒരു കോടിയിൽ തഴെ ജനസംഖ്യയുള്ള ഈ സംസ്ഥാനത്തിന്റെ  സമ്പദ്ഘടനയുടെ നട്ടെല്ലാണ്‌ വാഹന നിർമ്മാണം, ധാന്യോത്പാദനം, വിവരസാങ്കേതിക വിദ്യ, ആയുധനിർമ്മാണം, യുദ്ധവിമാന നിർമ്മാണം, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയവ. കൂടാതെ അമേരിക്കയിലെ രണ്ട് പ്രധാന പീറ്റ്സ (pizza) ശൃംഘലയായ ഡോമിനാ-യുടേയും ലിറ്റിൽ സീസറിന്റേയും കേന്ദ്രം മിഷിഗനാണ്‌. കത്തോലിക്ക വിഭാഗത്തിന്‌ വലിയ സ്വാധീനമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ്‌ മിഷിഗൻ. റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റുകൾക്കും ഏകദേശം തുല്യ പ്രാധാന്യം ഉണ്ടെങ്കിലും കഴിഞ്ഞ അഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ തുണച്ച സംസ്ഥാനമാണ്‌ ഇത്. ലാൻസിങ്ങ് (Lansing) ആണ്‌ തലസ്ഥനമെങ്കിലും ഓട്ടൊമൊബൈൽ വ്യവസായത്തിന്‌ പെര്‌ കേട്ട ഡിറ്റ്രോയിറ്റ് ആണ്‌ വലിയ നഗരം. മിഷിഗൻ സന്ദർശിക്കാതെ അമേരിക്കൻ യാത്ര പൂർണ്ണമാകില്ലെന്ന് നിശ്ചയമായും പറയാൻ കഴിയും.

ഫെബ്രുവരി 5, 2012.

*