അമേരിക്കൻ വിശേഷങ്ങൾ - 19
അമ്പഴയ്ക്കാട്ട് ശങ്കരൻ
ഡൊനാൾഡ് ട്രമ്പും (Donald Trump) ഒബാമയുടെ ജനന വിവാദവും
അമേരിക്കൻ ഭരണഘടനയുടെ രണ്ടാം വകുപ്പ് അനുസരിച്ച് അമേരിക്കയിൽ ജനിച്ചവർക്കെ പ്രസിഡണ്ട് പദത്തിനുവേണ്ടി മത്സരിക്കാൻ സാധിക്കുകയുള്ളു. ഒബാമയുടെ സംബന്ധിച്ച് പ്രചരിക്കുന്ന നിരവധി കഥകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ജനനം സംബന്ധിച്ചുള്ള കഥ. ഒബാമ ജനിച്ചത് അദ്ദേഹത്തിന്റെ പിതാവിന്റെ രാജ്യമായ കെനിയയിലാണെന്നും അദ്ദേഹത്തിന്റെ ഹവായൻ ജനന സർട്ടിഫിക്കറ്റ് വ്യാജമാണേന്നും എന്നുള്ള പ്രചരണം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഡെമൊക്രാറ്റ് പാർട്ടിയുടെ പ്രാഥമിക (primary) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ തുടങ്ങിയതാണ്. അമേരിക്കയിൽ പൗരന് കൊടുക്കനുള്ളതും (short form) സർക്കാരിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കാനുള്ളതും ആയ (long form) രണ്ട് തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ട്. നിയമമനുസരിച്ച് വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന ലോങ്ങ് ഫോം പൗരന് കൊടുക്കേണ്ടതില്ല. പ്രഥമിക മത്സര സമയത്തു തന്നെ അത് പ്രസിദ്ധപ്പെടുത്തിയതുമാണ്. എന്നാൽ ഇതൊന്നും ഗൂഢാലോചന സിദ്ധാന്തക്കാരെയോ (conspiracy theory) മുപ്പതു ശതമാനത്തോളം വരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ വലതുപക്ഷ തീവ്രവാദികളേയൊ കഥകൾ മെനയുന്നതിൽനിന്നും പിന്തിരിപ്പിച്ചില്ല. ദോഷം പറയരുതല്ലോ, പ്രാഥമിക മത്സരസമയത്ത് ഹിലരിയുടെ ചില അനുയായിയകൾ പോലും ഈ ഗൂഢാലോചന കഥകൾ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടയാണ് “ഉണ്ടിരുന്ന നായർക്ക് ഒരു ഉൾവിളി” വന്ന പോലെ തനിക്കും എന്തുകൊണ്ട് അമേരിക്കൻ പ്രസിഡണ്ടായിക്കൂടാ എന്ന തോന്നൽ ട്രമ്പിനുണ്ടായത്. അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലൂടെ ശതകോടികൾ സമ്പാദിച്ച ടിയാൻ തന്റെ പേര് മദ്ധ്യമങ്ങളിൽ വരുന്നതിനുവേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ്. കൂടാതെ എൻ ബി സി ടിവിയിൽ വളരെയധികം വിജയം വരിച്ച അപ്രന്റിസ് (apprentice) എന്ന പരിപാടിയുടെ അവതാരകനുമാണ്. പ്രസിഡന്റ് പദത്തിലേക്കുള്ള റിപ്പബ്ലിക്കൻ പ്രാഥമിക മത്സരത്തിൽ വലതുപക്ഷ തീവ്രവാദികളുടെ പിന്തുണ കിട്ടാൻ വേണ്ടി ഒബാമ ജനനവിവാദം ഒരിക്കൽ കൂടി കുത്തിപ്പൊക്കി. കൂടാതെ താൻ പ്രസിഡണ്ടായാൽ ഇറാക്കിലെ എല്ലാ എണ്ണപ്പാടങ്ങളും പിടിച്ചെടുക്കുമെന്നും, വാണിജ്യ യുദ്ധം വന്നാലും ചൈനയുടെ ഉത്പ്പന്നങ്ങൾക്ക് വലിയ തോതിൽ നികുതി ഏർപ്പെടുത്തുമെന്നും മറ്റുമുള്ള മണ്ടത്തരങ്ങൾ വിളമ്പുകയും ചെയ്തു. ജനനവിവാദം മാദ്ധ്യമങ്ങളിൽ കൊടുമ്പിരി കൊണ്ടപ്പോൾ ഗത്യന്തരമില്ലാതെ ഒബാമ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തന്റെ ലോങ്ങ് ഫോം ജനന സർട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതൊന്നും വലതുപക്ഷ തീവ്രവാദികളെ ഗൂഢാലോചനാ കഥകൾ മെനയുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ലെങ്കിലും, മാദ്ധ്യമങ്ങളിൽനിന്നും തത്ക്കാലികമായി അപ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ട്രമ്പാണെങ്കിൽ, താൻ പ്രസിഡണ്ടിനെകൊണ്ട് ജനന സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിപ്പിച്ചു എന്നും അതൊരു ആനക്കാര്യമാണെന്നും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ക്ലിപ്പർട്ടൻ ദ്വീപ് (Clipperton Island)
ഒമ്പത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ജനവാസമില്ലാത്ത വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള ഒരു ദ്വീപാണ് ക്ലിപ്പർട്ടൺ. ശാന്തസമുദ്രത്തിൽ മെക്സിക്കോക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഫ്രഞ്ച് പ്രവാസിം മന്ത്രാലയത്തിന്റെ (Minister of Overseas France) നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോൺ ക്ലിപ്പർട്ടൺ എന്ന കടൽ കൊള്ളക്കാരന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ക്ലിപ്പർട്ടൻ ഒരു കടൽ കൊള്ളക്കാരൻ മാത്രമായിരുന്നില്ല, നാവികശക്തിയല്ലാത്ത രാജ്യങ്ങൾ ക്ലിപ്പർട്ടനെപ്പോലെയുള്ള കടൽ കൊള്ളക്കാരെ ശത്രു രാജ്യത്തിന്റെ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിക്കുമായിരുന്ന വ്യക്തി (privateer) കൂടിയായിരുന്നു. ഇക്കൂട്ടർ പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നാവികയുദ്ധങ്ങളുടെ ഭാഗമായിരുന്നു. ബ്രിട്ടൻ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈ ദ്വീപിന്റെ ഉടമസ്ഥത അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 1931 ജനുവരിയിൽ പൂർണ്ണമായും ഫ്രഞ്ച് അധീനതയിലായി.
ഇവിടത്തെ സസ്യ-ജന്തുജാലത്തെപ്പറ്റി പരസ്പര വിരുദ്ധങ്ങളായ നിഗമങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവിടം പറയത്തക്ക സസ്യജന്തുജാലങ്ങൾ ഉണ്ടയിരുന്നില്ലെന്നും, അതല്ല കുറ്റിക്കാടുകളും അപൂർവം ജന്തുജാലങ്ങളും ഉണ്ടയിരുന്നെന്നും കരുതന്നവരുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ എലിയും, പന്നിയും അടക്കമുള്ള ജന്തുക്കളും, പുൽമേടും, തെങ്ങും ധാരാളമായി കണ്ടുതുടങ്ങി. കൂടാതെ വിഷാംശമുള്ള, ഭക്ഷ്യയോഗ്യമല്ലാത്ത തിളങ്ങുന്ന ഓറഞ്ചുനിറത്തിലുള്ള ഒരു തരം ഞണ്ടും ഇവിടെ ധാരാളമായി കണ്ടുവരുന്നു. പ്രസിദ്ധ ഹോളിവുണ്ട് നടനായ ടോം ഹാങ്ക്സ് (Tom Hanks) പ്രധാന കഥാപാത്രമായി അഭിനയിച്ച കാസ്റ്റ് എവേ (Cast Away) എന്ന സിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്ന ചരിത്രം ക്ലിപ്പർട്ടൻ ദ്വീപിൽ 1962-ൽ ഉണ്ടായിട്ടുണ്ട്. 1962 ഫെബ്രുവരി 6 മുതൽ മാർച്ച് 1 വരെ മുങ്ങിപ്പോയ ഒരു കപ്പലിലെ 9 നാവികർ ഇവിടെ കുടുങ്ങിപ്പോയി. ഇളനിരും, മുട്ടയും തിന്നാണ് അവർ 23 ദിവസം അവർ അവിടെ കഴിഞ്ഞുകൂടയിത്. പിന്നീട് അതിലൂടെ കടന്നുപോയ മീൻപിടുത്തക്കാരാണ് അവരെ രക്ഷിച്ചത്. സ്ക്യുബ ഡൈവിങ്ങ് (recreational scuba diving) അടക്കമുള്ള ജലവിനോദങ്ങളുടെ കേന്ദ്രവും പര്യവേഷണ സംഘങ്ങളുടെ പറുദീസയുമാണിവിടം.
സംസ്ഥാനങ്ങളിലൂടെ.....
വെർജീനിയ (Virginia)
അറ്റ്ലാന്റിക് സമുദ്രതീരത്തോട് ചേർന്ന് കിടക്കുന്ന അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലൊന്നാണ് വെർജീനിയ. ഈ സംസ്ഥാനത്തെ പുരാതന സ്വയംഭരണ (old dominion) സംസ്ഥാനമെന്നും, പ്രസിഡന്റുമാരുടെ അമ്മ (mother of presidents) എന്നും മറ്റും അറിയപ്പെടുന്നു. ഇതുവരെ 8 അമേരിക്കൻ പ്രസിഡന്റുമാരെ സംഭാവന ചെയ്ത സംസ്ഥാനമാണിത്. 12000 വർഷങ്ങൾക്കുമുമ്പാണ് ഇവിടെ ജനവാസം തുടങ്ങിയതെന്ന് കരുതുന്നു. 5000 വർഷം മുമ്പ് മനുഷ്യർ സ്ഥിരവാസം തുടങ്ങി. 900 എഡിയിൽ കൃഷി ആരംഭിച്ചു. 1607-ലാണ് ബ്രിട്ടൻ ഇവിടം കോളനിയാക്കുന്നത്. അമേരിക്കൻ അഭ്യന്തര യുദ്ധകാലത്ത് വെർജീനിയ കൺഫെഡറേറ്റിന്റെ ഭാഗമായിരുന്നു. 80 ലക്ഷം ജനസംഖ്യയുള്ള ഇവിടത്തെ ജനസംഖ്യയിൽ ജർമൻ, ഐറിഷ്, ഇംഗ്ലീഷ്, ആഫ്രിക്കൻ വംശജരാണുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ കുടിയേറി തുടങ്ങിയ തെക്കെ അമേരിക്കൻ, ഏഷ്യൻ വംശജർ പതിമൂന്ന് ശതമാനത്തോളം വരും.
ശാസ്ത്രം, സാഹിത്യം, ലളിതകല, നാടകം തുടങ്ങിയവയുടെ സമ്പന്ന പാരമ്പ്യരം ചരിത്രപരമായി വെർജീനിയക്കുണ്ട്. വെർജീനിയ മ്യുസിയം ഓഫ് ഫൈൻ ആർട്സ് (Virginia Museum of Fine Arts), സയൻസ് മ്യൂസിയം ഒഫ് വെർജീനിയ (Science Museum of Virginia.), നാഷണൽ എയർ ആന്റ് സ്പേയ്സ് മ്യൂസിയം (National Air and Space Museum), ക്രൈസലർ മ്യൂസിയം ഒഫ് ആർട്സ് (Chrysler Museum of Art) എന്നിവ സന്ദർശകരെ ആകർഷിക്കുന്നവയാണ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ങ്ടൺ ഡിസിയുടെ അതിർത്തി സംസ്ഥാനമായതുകൊണ്ട് തൽസ്ഥാനത്തോടാനുബന്ധിച്ച നിർവധി വികസനങ്ങൾ വെർജീനിയായുടെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ പെന്റഗൺ ഈ സംസ്ഥാനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തൊഴിൽ ദായകരിൽ ഗവന്മെന്റിന് വലിയ സ്ഥാനമുണ്ട്. 40 ലക്ഷത്തോളം സർക്കാർ ജീവനക്കാർ രാജ്യസുരക്ഷയടക്കം നിരവധി സർക്കാർ വകുപ്പുകളിൽ ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ ബിസിനസ്സ്, കൃഷി, ടൂറിസം എന്നിവ വെർജീനിയായുടെ സമ്പ്ദ്വ്യവസ്ഥയിൽ വലിയ സ്ഥാനം വഹിക്കുന്നു.
അപ്പലാചിയൻ പർവതനിരയുടെ ഭാഗമായ ബ്ലു റിഡ്ജ് പർവതനിരയും, ചെസപീക് ഉൾക്കടലും(Chesapeake Bay ) വെർജീനിയായുടെ കാലാവസ്ഥയിൽ നിർണ്ണായക പങ്കു വഹിക്കുന്നു. സംസ്ഥാനത്തിന്റെ 65% ഭൂമി ഹിക്കറി, ഓക്ക്, ചെസ്റ്റ്നട്, മേപ്പിൾ, റ്റുലിപ് പോപ്ലാർ, ലോറൽ, മിൽക്ക് വീഡ് (hickory, Oaks, chestnut, maple, tulip poplar, mountain laurel, milkweed,) തുടങ്ങിയ മരങ്ങളുള്ള നിബിഡവനങ്ങളാൽ നിറഞ്ഞുനില്ക്കുന്നു. സസ്യസമ്പത്തുപോലെ മൃഗസമ്പത്തുമുണ്ട്. സാഞ്ചാരികളെ ആകർഷിക്കുന്ന വെളുത്ത്ത വാലുള്ള മാൻ ഇവിടത്തെ പ്രത്യേകതയാണ്. റിച്ച്മണ്ട്, അലക്സാഡ്രിയ, ബ്രിസ്റ്റൾ, ബ്യൂനവിസ്റ്റ് തുടങ്ങി 40-ഓളം ചെറുതും വലുതുമായ നഗരങ്ങൾ വെർജീനിയായിലുണ്ട്. രാഷ്ട്രീയമായി പൊതുവെ ഗ്രാമപ്രദേശങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയേയും നഗർങ്ങൾ ഡെമോക്രാറ്റുകളേയും പിന്തുണക്കുന്നു. ഒരു പാർട്ടിക്കും അധികാര കുത്തക ഉണ്ടെന്ന് പറയാൻ കഴിയില്ല. വാഷിങ്ങ്ടൻ ഡിസി സന്ദർശിക്കുന്നവർക്ക് അവരുടെ സന്ദർശന ലിസ്റ്റിൽ നിന്നും വെർജീനയായെ ഒഴിവാക്കാൻ കഴിയുകയില്ല.
മേയ് 5, 2011.

No comments:
Post a Comment