അമ്പഴയ്ക്കാട്ട് ശങ്കരൻ
മയക്കുമരുന്ന് മാഫിയകളും മെക്സിക്കോയും
അമേരിക്കയിലേക്ക് ഒഴുകുന്ന മയക്കുമരുന്നുകളുടെ ഇടത്താവളമാണ് (Hub) മെക്സിക്കോ. ദശാബ്ദങ്ങളായി ഇതാണ് വസ്തുതയെങ്കിലും അടുത്തകാലത്ത് മയക്കുമരുന്ന് മാഫിയകളുടെ കൂട്ടായ്മകൾ (drug cartels) തമ്മിലുള്ള മത്സരം ഒരു യുദ്ധത്തിന്റെ സ്വഭാവത്തിൽ എത്തിചേർന്നിട്ടുണ്ട്. അമേരിക്കൻ ഗവണ്മെന്റിന്റേയും, അമേരിക്ക മെക്സിക്കൻ അതിർത്തിയിൽ വിന്യസിച്ച നിയമപാലകരുടേയും സമ്മർദ്ദം മൂലം കഴിഞ്ഞ നാലഞ്ച് വർഷമായി മെക്സിക്കൻ സർക്കാർ മാഫിയകളെ വേട്ടയാടാൻ തുടങ്ങിയത് യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടയിൽ 30,000-ൽ താഴെ ആളുകൾ കൊല്ലപ്പെട്ടു.
ആകെ ലോകത്തിൽ വിതരണം ചെയ്യുന്ന മയക്കുമരുന്നിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോൾ മെക്സിക്കോയുടെ പങ്ക് ചെറുതാണെങ്കിലും അമേരിക്കയിൽ വിതരണം ചെയ്യുന്ന മയക്കുമരുന്നിന്റെ മഹാഭൂരിപക്ഷവും മെക്സിക്കോയിലൂടെയാണ് കടന്നു വരുന്നത്. അതിൽ 70 ശതമാനവും വിരലിലെണ്ണാവുന്ന മാഫിയാ കൂട്ടായ്മകളുടെ പിടിയിലാണ്. ഹെറോയിൻ (heroin), കൊക്കെയിൻ (cocaine ), കനബിസ് അഥവ മരിയുവാന (Cannabis or marijuana), മെതഫെതമിൻ (methamphetamine) തുടങ്ങിയവയുടെ വിതരണശൃംഖലയാണാണ് ഇവർക്കുള്ളത്. 50 ബില്ല്യൻ വരുമാനമുള്ള, ജനതയെയാകെ വഴിതെറ്റിക്കുന്ന ഒരു നിയമവിരുദ്ധ വ്യവസായമാണിത്. മയക്കുമരുന്ന് മദ്യം പോലെ നിയമവിധേയമാക്കിയാൽ ഇപ്പോൾ നിലനില്ക്കുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതുന്നവരുണ്ട്.
പെറു (Peru)
പതിനാറാം നൂറ്റാണ്ടിൽ പാനമയിലെ സെൻ മിഗൽ (Bay of San Miguel) കടലിടുക്കിനടുത്ത് ജീവിച്ചിരുന്ന പ്രാദേശിക ഭരണകർത്താവായ ബിറു (Biru) വിന്റെ പേരിൽനിന്നാണ് പെറു എന്ന പേര് ജനിച്ചത്. 9000 ബിസി മുതലുള്ള മനുഷ്യചരിത്രം ഈ രാഷ്ട്രത്തിനുണ്ട്. ഏറ്റവും സങ്കീർണ്ണമായതും വളരെ പഴക്കുമുള്ളതുമായ നോർടെ ചിക്കോ സംസ്കാരം (Norte Chico civilization) സമ്പുഷ്ടമായത് 3000 ബിസിക്കും 1800 ബിസിക്കും ഇടയിലാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ സ്പാനിഷ് കോളനിയായി. 1821-ൽ സ്വതന്ത്രമാവുകയും 1824-ഓടെ സ്പാനിഷ് പട്ടാളത്തെ പൂർണ്ണമായും തോല്പിക്കുകയും ചെയ്തു. മറ്റേതൊരു ലാറ്റിനമേരിക്കൻ രാജ്യത്തെപ്പോലെ തന്നെ പെറുവിനും പട്ടാള അട്ടിമറികളുടെ ചരിത്രമുണ്ട്. 1975-ലെ പട്ടാള അട്ടിമറിക്കുശേഷം 1990-ലാണ് കുപ്രസിദ്ധനായ അൽബർട്ടോ ഫുജിമോറി (Alberto Fujimori) പ്രസിഡന്റാകുന്നത്. പട്ടാളഭരണകാലത്തും, ഫുജിമോറിയുടെ കാലത്തും ആയിരക്കാണക്കിന് രാഷ്ട്രീയകൊലപാതകങ്ങളും, അഴിമതിയും, മയക്കുമരുന്ന് കടത്തും നിത്യസംഭവമായിരുന്നു. 1990-ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതോടെ ജനകീയ പ്രതിഷേധം ഉയർന്നുവരികയും ഫുജിമോറി ജപ്പാനിൽ അഭയം പ്രാപിക്കുകയും ചെയ്തു. 2000-2006 വരെ അലെജാൻ ടൊലെഡൊയും (Alejandro Toledo) തുടർന്ന് 2006 മുതൽ അലൻ ഗ്രാസിയയും (Alan Garcia)പ്രസിഡന്റായി.
Independence was proclaimed by José de San Martín in 1821
മുന്നുകോടിയിൽ താഴെ ജനസംഖ്യയുള്ള പെറു തെക്കൻ ശാന്തസമുദ്രത്തിനും, ഇക്വഡോർ, കൊളമ്പിയ, ബ്രസീൽ, ബൊളിവിയ, ചിലി എന്നി രാജ്യങ്ങൾക്കും ഇടയിൽ കിടക്കുന്ന രാജ്യമാണ്. അന്റിസ് (Andes) പർവതനിരയും, സമുദ്രാതിർത്തിയും പെറുവിന് ഉഷ്ണമേഖലാ കാലവസ്ഥ കൂടാതെ, ഭൂമദ്ധ്യരേഖക്ക് അടുത്തുകിടക്കുന്ന മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി മഞ്ഞുകാലവും സമ്മാനിച്ചിട്ടുണ്ട്. 5000 ഡോളർ ആളോഹരി വരുമാനമുള്ള പെറുവിൽ മുന്നിലൊന്ന് പേർ ദരിദ്രരാണ്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയുടെ സമ്പന്നത്, രുചിയുള്ള ഭക്ഷണപാരമ്പര്യം, നൂറുകണക്കിന് വ്യത്യസ്ത ഉരുളകിഴങ്ങ് ഉത്പാദനം, ഒഴുകിനടക്കുന്ന കൃത്രിമദ്വീപുകൾ (man-made floating islands) എന്നിവ പെറുവിന്റെ പ്രത്യേകതകളാണ്.
അമേരിക്കൻ സംസ്ഥാനങ്ങളിലൂടെ
Elvis Presley
കിഴക്കു-പടിഞ്ഞാറ് നീണ്ടുകിടക്കുന്ന ഈ സംസ്ഥാനത്തിൽ നമ്മുടെ നാട്ടിലെ ജില്ലകൾക്ക് സമാനമായി വേർതിരിച്ചിട്ടുള്ള 95 കൗണ്ടികളുണ്ട് (County). 62 ലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ സിറ്റി മെഫിസ്സും (Memphis) തലസ്ഥാനം നാഷ് വില്ലും (Nashville) ആണ്. ഗ്രാമസംഗീതത്തിന് (Country Music )പേരുകേട്ട സംഗീതനഗരം (music city) എന്നറിയപ്പെടുന്ന നാഷ് വില്ലും, റൊക് & റോൾ, ബ്ലൂസ് എന്നീ സംഗീതധാരകൾക്ക് പ്രസിദ്ധമായ മെഫിസ്സും കൂടാതെ നോക്സ് വിൽ (Knoxville), ചാറ്റനൂഗ (Chattanooga), ക്ലാർക്സ് വിൽ (Clarksville) എന്നീ നഗരങ്ങളുമുണ്ട്. എൽവിസ് പ്രസ്ലി (Elvis Presley), ജോണീ കാഷ് (Johny Cash), കാൾ പെർക്കിൻസ് (Carl Perkins), ജെറി ലീ ലൂയിസ് (Jerry Lee Lewis) തുടങ്ങിയ ലോകപ്രശസ്ത സംഗീതജ്ഞർ ടെന്നിസ്സിയുടെ സംഭാവനയാണ്. നമ്മുടെ നാട്ടിലെ ജാതിവ്യവസ്ഥപോലെ, വർണ്ണവ്യവസ്ഥക്ക് പേര് കേട്ട സംസ്ഥാനങ്ങളിലൊന്നാണ് ടെന്നിസ്സി. വെള്ളക്കാരുടെ തീവ്രപക്ഷ സംഘടനയായ കു ക്ലക്സ് ക്ലാൻ (Ku Klux Klan (KKK)) രൂപകൊണ്ടത് ടെന്നിസ്സിയിലെ പുലസ്കിയിൽ ( Pulaski) 1865-ലാണ്.
Martin Luther King Jr.
അതുപൊലെത്തന്നെ വർണ്ണവിവേചനത്തിനെതിരായും, കറുത്തവർഗ്ഗക്കാരുടെ വോട്ടവകാശത്തിനുവേണ്ടി നടന്ന പോരാട്ടങ്ങളുടെ (Civil Rights Movement (1955-1968) ചരിത്രവും ടെന്നിസ്സിക്കുണ്ട്. മാർട്ടിൻ ലുഥർ കിംങ്ങ് (Martin), റോസ പാർക്സ് (Rosa Parks) തുടങ്ങിയ പൗരാവകാശ നേതാക്കളുടെ പ്രവർത്തനകേന്ദ്രവുമായിരുന്നു ടെന്നിസ്സി. റിപ്പബ്ലിക്കൻ പാർട്ടിക്കും, ഡെമോക്രാറ്റിക്ക് പാർട്ടിക്കും വിവിധ ഘട്ടങ്ങളിൽ ഏറിയും കുറഞ്ഞും തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകാറുണ്ടെങ്കിലും പൊതുവെ രണ്ട് പാർട്ടികളുടെയും ജനസ്വാധീനം ഒരുപോലെയാണേന്ന് പറയാം. ജനസേവകരുടെ സംസ്ഥാനം (Volunteer State) എന്നറിയപ്പെടുന്ന ടെന്നിസ്സിക്ക് അമേരിക്കയുടെ ചരിത്രത്തിലും, സംസ്കാരത്തിലും സവിശേഷസ്ഥാനമുണ്ട്.
*
ഡിസംബർ 5, 2011.

ഈ പക്തിയിൽ ഈ ലക്കം മുതൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളേയും നഗരങ്ങളെയും പരിചയപ്പെടുത്തുന്നതിന് ശ്രമിക്കുകയാണ്. ആദ്യമായി ഈ ലേഖകൻ താമസിക്കുന്ന ടെന്നിസ്സി (Tennessee) സംസ്ഥാനവും അവിടെയുള്ള നഗരങ്ങളും പരിചയപ്പെടാം. അമേരിക്കയിലെ തദ്ദേശീയരിൽ (Native American) ഒരു വിഭാഗമായ, കിഴക്കൻ ടെന്നിസ്സിയിൽ താമസിച്ചിരുന്ന, ചെറക്കി ഇന്ത്യക്കാരുടെ (Cherokee Indian) ഗ്രാമമായ ടനസി (Tanasi) യിൽ നിന്നാണ് ടെന്നിസ്സി എന്ന പേരുണ്ടായത്. ടനസി എന്ന വാക്കിന്റെ അർത്ഥം നദി എന്നാണ്. 12000 വർഷം മുമ്പ് ഇവിടെ പലിയൊ ഇന്ത്യൻ വംശജർ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. വിവിധ ചരിത്രഘട്ടങ്ങളിൽ ഇവിടെ ഉടലെടുത്ത സംസ്കാരങ്ങളാണ് ആർക്കെയിക്, വുഡ്ലന്റ്, മിസ്സിസ്സിപിയൻ എന്നിവ (Archaic (8000–1000 BC), Woodland (1000 BC–1000 AD), and Mississippian (1000–1600 AD)). 1540-ൽ സ്പാനിഷുകാരും പിന്നിട് ഫ്രെഞ്ചുകാരും ഇംഗ്ലിഷുകാരും വന്നെത്തി. 1796 ജനുവരി 1-ന് പതിനാറാമത്തെ സംസ്ഥാനമായി യൂണീയനിൽ ചേർന്നു. അമേരിക്കൻ അഭ്യന്തര യുദ്ധത്തിൽ (1861-65) യൂണിയനിൽ പിരിഞ്ഞുപോന്ന് കോൺഫെഡറെറ്റ് (Confederate States of America) ഉണ്ടാക്കുന്നതിന് ശ്രമിച്ച്, യുദ്ധത്തിൽ പരാജയപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ടെന്നിസ്സി. ഈ ചരിത്രയുദ്ധത്തിൽ അമേരിക്കക്ക് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Elvis Presley
കിഴക്കു-പടിഞ്ഞാറ് നീണ്ടുകിടക്കുന്ന ഈ സംസ്ഥാനത്തിൽ നമ്മുടെ നാട്ടിലെ ജില്ലകൾക്ക് സമാനമായി വേർതിരിച്ചിട്ടുള്ള 95 കൗണ്ടികളുണ്ട് (County). 62 ലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ സിറ്റി മെഫിസ്സും (Memphis) തലസ്ഥാനം നാഷ് വില്ലും (Nashville) ആണ്. ഗ്രാമസംഗീതത്തിന് (Country Music )പേരുകേട്ട സംഗീതനഗരം (music city) എന്നറിയപ്പെടുന്ന നാഷ് വില്ലും, റൊക് & റോൾ, ബ്ലൂസ് എന്നീ സംഗീതധാരകൾക്ക് പ്രസിദ്ധമായ മെഫിസ്സും കൂടാതെ നോക്സ് വിൽ (Knoxville), ചാറ്റനൂഗ (Chattanooga), ക്ലാർക്സ് വിൽ (Clarksville) എന്നീ നഗരങ്ങളുമുണ്ട്. എൽവിസ് പ്രസ്ലി (Elvis Presley), ജോണീ കാഷ് (Johny Cash), കാൾ പെർക്കിൻസ് (Carl Perkins), ജെറി ലീ ലൂയിസ് (Jerry Lee Lewis) തുടങ്ങിയ ലോകപ്രശസ്ത സംഗീതജ്ഞർ ടെന്നിസ്സിയുടെ സംഭാവനയാണ്. നമ്മുടെ നാട്ടിലെ ജാതിവ്യവസ്ഥപോലെ, വർണ്ണവ്യവസ്ഥക്ക് പേര് കേട്ട സംസ്ഥാനങ്ങളിലൊന്നാണ് ടെന്നിസ്സി. വെള്ളക്കാരുടെ തീവ്രപക്ഷ സംഘടനയായ കു ക്ലക്സ് ക്ലാൻ (Ku Klux Klan (KKK)) രൂപകൊണ്ടത് ടെന്നിസ്സിയിലെ പുലസ്കിയിൽ ( Pulaski) 1865-ലാണ്.
Martin Luther King Jr.
അതുപൊലെത്തന്നെ വർണ്ണവിവേചനത്തിനെതിരായും, കറുത്തവർഗ്ഗക്കാരുടെ വോട്ടവകാശത്തിനുവേണ്ടി നടന്ന പോരാട്ടങ്ങളുടെ (Civil Rights Movement (1955-1968) ചരിത്രവും ടെന്നിസ്സിക്കുണ്ട്. മാർട്ടിൻ ലുഥർ കിംങ്ങ് (Martin), റോസ പാർക്സ് (Rosa Parks) തുടങ്ങിയ പൗരാവകാശ നേതാക്കളുടെ പ്രവർത്തനകേന്ദ്രവുമായിരുന്നു ടെന്നിസ്സി. റിപ്പബ്ലിക്കൻ പാർട്ടിക്കും, ഡെമോക്രാറ്റിക്ക് പാർട്ടിക്കും വിവിധ ഘട്ടങ്ങളിൽ ഏറിയും കുറഞ്ഞും തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകാറുണ്ടെങ്കിലും പൊതുവെ രണ്ട് പാർട്ടികളുടെയും ജനസ്വാധീനം ഒരുപോലെയാണേന്ന് പറയാം. ജനസേവകരുടെ സംസ്ഥാനം (Volunteer State) എന്നറിയപ്പെടുന്ന ടെന്നിസ്സിക്ക് അമേരിക്കയുടെ ചരിത്രത്തിലും, സംസ്കാരത്തിലും സവിശേഷസ്ഥാനമുണ്ട്.
*
ഡിസംബർ 5, 2011.
No comments:
Post a Comment