അമ്പഴയ്ക്കാട്ട് ശങ്കരൻ
ഒബാമയുടെ തൊഴിൽ പദ്ധതി (Job Plan)
അത്യഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകവും അമേരിക്കയും കടന്നുപോകുന്നത്. 1930-കളിലെ മാന്ദ്യത്തിനുശേഷം ഏറ്റവും പ്രതിസന്ധിനിറഞ്ഞ കാലഘട്ടം. ഒമ്പതുശതമാനത്തിലേറെയുള്ള തൊഴിലില്ലായ്മ, നിർമ്മാണമേഖലയുടേയും ബാങ്കിങ്ങ് മേഖലയുടേയും തകർച്ച, 14 ട്രില്യൻ ഡോളറിലധികം ഉള്ള ഫെഡറൽ ഗവണ്മെന്റിന്റെ കടം തുടങ്ങി ഒബാമ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. 2009-ൽ അധികാരത്തിലേറിയ ഉടനെ നടപ്പാക്കിയ എണ്ണൂറോളം ബില്യൻ ഡോളറിന്റെ സാമ്പത്തിക ഉത്തേജനപദ്ധതി (economic stimulus plan) കൂടുതൽ ആഴത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താൻ സഹായിച്ചെങ്കിലും, വളർച്ചക്ക് ആക്കം കൂട്ടാൻ സഹായിച്ചില്ല. 2012-ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ, തൊഴിലില്ലായ്മ 9%-ത്തിലേറെ നിലനില്ക്കെ ജയിക്കാനുള്ള സാദ്ധ്യത തുലോം കുറവാണെന്ന തിരിച്ചറിഞ്ഞ്, തന്റെ 400 ബില്യൻ ഡോളറിലേറെയുള്ള തൊഴിൽ പദ്ധതിയുമായി സെപ്റ്റമ്പർ 8-ന് ഒബാമ യു എസ് കോൺഗ്രസിനേയും അമേരിക്കൻ ജനതയേയും അഭിസംബോധന ചെയ്തത്.
ഒബാമ യു എസ് കോൺഗ്രസിൽ
ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും നികുതിയിളവുകളും, വ്യവസായ സംരഭകർക്ക് ആനുകൂല്യങ്ങളും ഒബാമയുടെ തൊഴിൽ പദ്ധതിയിലുണ്ട്. അതുപോലെ തന്നെ അദ്ധ്യാപകർ, പൊലീസുകാർ, ഫൈർഫൈറ്റേർസ് തുടങ്ങിയവർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാനും, പുതിയ തൊഴിലവസരങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. റോഡുകൾ, പാലങ്ങൾ, പുതിയ വിദ്യാലയങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം, അന്തരീക്ഷത്തെ മലിനീകരിക്കാത്ത ഉർജ്ജസ്രോതസ്സുകൾ, വിവര സാങ്കേതികരംഗത്തെ വികസനം എന്നിവ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഒബാമ കരുതുന്നു. ഉടനെയല്ലെങ്കിലും വരുമാനം കണ്ടെത്തുന്നതിനുവേണ്ടി വൻകിടക്കാരുടെ നികുതിയിളവുകൾ എടുത്തുകളയുകയോ പുതിയ നികുതികൾ ഏർപ്പെടുത്തുകയോ വേണ്ടി വരുമെന്ന ഒബാമയുടെ വാദം റിപ്പബ്ലിക്കാർക്ക് അത്ര രുചിച്ചിട്ടില്ല. ഒരു വക പുതിയ നികുതിയും അനുവദിക്കാൻ കഴിയില്ലെന്ന കടുപിടുത്തത്തിലാണവർ. പ്രതിനിധി സഭയിൽ അവർക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് തൊഴിൽ പദ്ധതി നിയമമാകാൻ ഒബാമക്ക് ഏറെ കടമ്പകൾ കടക്കേണ്ടിവരും.
911 സ്മരണ
911 future memorial
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനുശേഷം 10 വർഷം കടന്നുപോയിരിക്കുന്നു. 3000-ലേറെ പേരുടെ മരണത്തിനിടയാക്കിയ ആ ദു:രന്തത്തിൽ നിന്നും അമേരിക്ക പുർണ്ണമായും മുക്തമായി എന്ന് പറയാൻ കഴിയില്ല. ബിൻ ലാദന്റേയും, അല്കയ്ദായുടെ പ്രമുഖ നേതാക്കന്മാരുടെയും കൊലപാതകങ്ങൾ അമേരിക്കൻ മനസ്സിന് ആശ്വാസം പകരുന്നുണ്ട്. പതു വർഷം നീണ്ടുനിന്ന ഇറാക്കിലേയും അഫ്ഘാനിസ്താനിലേയും യുദ്ധങ്ങൾ പരിസമാപ്തിയോടാടുത്തിരിക്കുന്നു. യുദ്ധോപകരണങ്ങളുടെ നിർമ്മാണവും വില്പനയും സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയായിരിക്കെ അമേരിക്കക്ക് യുദ്ധത്തിൽ നിന്നും സാമ്രാജ്യത്വസ്വഭാവങ്ങളിൽ നിന്നും മാറാൻ കഴിയില്ല. ഇനി അടുത്ത ഊഴം ഇറാനാണ്. ഒബാമയാണ് അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെങ്കിൽ അമേരിക്ക ഇറാനുമായി നേരിട്ടുള്ള ഒരു യുദ്ധത്തിൽ പങ്കെടുക്കുമെന്ന് കരുതാൻ കഴിയില്ല. എന്നൽ റിപ്പബ്ലിക്കൻ പാർട്ടിയാണ് ജയിക്കുന്നതെങ്കിൽ ഇറാനുമായി ഒരു യുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനുമാകില്ല. ഒരു ശത്രുവില്ലെങ്കിൽ അമേരിക്കക്ക് എങ്ങിനെ തങ്ങളുടെ അപ്രമാദിത്തം തെളിയിക്കാനാകും!
ബെലീസ് (Belize)
കരീബിയൻ കടലിനിനും, മെക്സിക്കോക്കും, ഗ്വാട്ടിമലക്കും ഇടയിലുള്ള രാജ്യമാണ് ബെലീസ്. ബ്രിട്ടീഷ് ആധിപത്യം ഏറെ കാലം ഉണ്ടായ തെക്കെ അമേരിക്കയിലെ ഏകരാജ്യമായതുകൊണ്ട് ഇംഗ്ലീഷ് ഔദ്യോഗിയകഭാഷയായ തെക്കെ അമേരിക്കയിലെ ഏകരാജ്യം കൂടിയാണീത്. 1500 ബിസി മുതൽ 800 എ ഡി വരെ മായ സംസ്കാരം (Maya civilization) നിലനിന്ന പ്രദേശമാണ്. സമ്പന്നമായ ഒരു എഴുത്തുഭാഷ മായ സംസ്കാരത്തിനുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷുകാർ ബെലീസിനെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചുവെങ്കിലും മായക്കാരുടെ പ്രത്യാക്രമണം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് ബ്രിട്ടിഷുകാർക്ക് പൂർണ്ണ ആധിപത്യം ലഭിക്കുന്നത്. 1964 ബ്രിട്ടീഷ ഹോണ്ടുറാസ് എന്ന പേരിൽ ബെലിസിന് സ്വയംഭരണാവകാശം ലഭിക്കുന്നത്. 1973-ൽ ബെലീസ് എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1981 സെപ്റ്റംബർ 21 - ന് പൂർണ്ണാ സ്വാതന്ത്ര്യം ലഭിച്ചു. ഗ്വ്വാട്ടിമാല ഈ പ്രദേശം തങ്ങളുടേതാണെന്ന് കരുതുന്നതുകൊണ്ട് ബെലീസിനെ അംഗീകരിച്ചില്ല. പിന്നീട് 1992-ലാണ് ഗ്വാട്ടിമാല ബെലീസിനെ അംഗീകരിച്ചത്.
Great Blue Hole
മുന്ന് ലക്ഷത്തോളം ജനസംഖയുള്ള ബെലീസ് പാർലിയമെന്ററി സംവിധാനമുള്ള ഒരു കോമൺ വെൽത്ത് രാജ്യമാണ്. കൃഷി, കൃഷിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കച്ചവടം, വിനോദസഞ്ചാരം എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകൾ. 60% വനമേഖലയും, 20% ആൾപ്പാർപ്പുള്ള കൃഷിമേഖലയും ആണ്. വലിയ വനസമ്പത്തുള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം വികസിച്ചിട്ടുണ്ട്. മീൻപ്പിടുത്തം (Fishing), ജലാന്തർഭാഗ നീന്തൽ (scuba diving), സ്നോർക്കിളിങ്ങ് (snorkeling) ഉപയോഗിച്ചുള്ള നീന്തൽ, വിവിധ തരം വഞ്ചി തുഴയലുകൾ (rafting, kayaking etc.), പക്ഷിനിരീക്ഷണം, ഹെലികോപ്റ്റർ സഞ്ചാരം എന്നിവ വിനോസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. ബെലീസ് നഗരത്തിനിന്ന് 70 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപിലെ 600 മിറ്റർ വ്യാസവും, 100 മീറ്ററിലേറെ ആഴവും ഉള്ള വൃത്താകൃതിയിലുള്ള വലിയ നീലഗർത്തം (Great Blue Hole) വിനോദസഞ്ചാരികൾക്ക് കൺകുളിരുന്ന കാഴ്ച്ചയാണ്.
സംസ്ഥാനങ്ങളിലൂടെ........
അർക്കൻസൊ (Arkansas)
ഉച്ചാരണത്തിലും വാക്കിന്റെ അക്ഷരങ്ങളിലും പൊരുത്തമില്ലാത്ത ഈ സംസ്ഥാനത്തിന്റെ പേരിന് ഫ്രഞ്ച് ഉച്ചാരണവുമായി സാമ്യമുണ്ട്. പുഴയോരത്തെ ജനങ്ങളുടെ നാട് (land of downriver people), തെക്കൻ കാറ്റിന്റെ ജനങ്ങൾ (people of the south wind) എന്നീ അർത്ഥങ്ങളുള്ള തദ്ദേശീയഭാഷയിലെ akakaze എന്ന് വാക്കിൽ നിന്നാണ് അർക്കൻസൊ എന്ന പദം ഉണ്ടാകുന്നത്. 1542-ലാണ് യൂറോപ്യന്മാർ സ്വർണ്ണമന്വേഷിച്ച് ഇവിടെ എത്തുന്നത്. ഫ്രാൻസിൽ നിന്നും പൈസ കൊടുത്ത് അമേരിക്ക വാങ്ങിയ ഭൂപ്രദേശം കൂടിയാണത്. 1836 ജൂൺ 15-ന് ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേർന്നു. എണ്ണ സമ്പന്നമായ ടെക്സസ് സംസ്ഥാനത്തെ മെക്സിക്കോയിൽ നിന്നും സ്വതന്ത്രമാക്കി അമേരിക്കൻ യൂണിയനിൽ ചേർക്കുന്നതിൽ അർക്കൻസൊ സംസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
Bill Clinton's Boyhood Home
കിഴക്കനതിർത്തിയുടെ ഭൂരിഭാഗവും മിസ്സിസിപ്പി നദിയായതുകൊണ്ട് നദികൾ, തടാകങ്ങൾ, നിബിഡവനങ്ങൾ, ഫലഭൂയിഷ്ഠമായ മണ്ണ് എന്നിവകൊണ്ട് ഈ സംസ്ഥാനം സമ്പന്നമാണ്. വളരെയധികം സംരക്ഷിത വന മേഖലയും, പാർക്കുകളും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരം അടുത്ത കാലത്തായി തഴച്ചു വളർന്നിരിക്കുന്നു. തീവ്രമായ കാലവസ്ഥാ പ്രദേശമായതിനാൽ ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ആലിപ്പഴ വീഴ്ച്ച, മഞ്ഞുവീഴ്ച്ച എന്നിവ വർഷം തോറും സംഭവിക്കുക സാധാരണമാണ്. മുപ്പത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗം വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷി, കോഴിവളർത്തൽ, കാലിവളർത്തൽ, സോയബീൻ, തുണിത്തരങ്ങൾ എന്നിവയാണ്. കൂടാതെ യന്ത്രനിർമ്മാണം, ഇലക്ട്രോണിക്സ്, ലോഹം, പേപ്പർ തുടങ്ങിയവയുമായുള്ള വ്യവസായങ്ങൾ എന്നിവ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. വാൾമാർട്ടടക്കം നിരവധി വൻ കോർപ്പറേഷനുകളുടെ ആസ്ഥാനം കൂടിയാണ് അർക്കൻസൊ. രാജ്യത്ത് തൊഴിലില്ലായ്മ 9 ശതമാനത്തിൽ കുടുതലായിരിക്കെ ഇവിടുത്തെ തൊഴിലില്ലായം 8 ശതമാനം മാത്രമാണ്. പൊതുവെ ഡെമൊക്രാറ്റുകളെ പിന്തുണക്കുന്ന സംസ്ഥാനമാണിത്. അമേരിക്കൻ ചരിത്രത്തിൽ ജനകീയാ അംഗീകരാമുള്ള പ്രസിഡണ്ടുമാരിൽ മുമ്പനായ ബിൽ ക്ലിന്റന്റെ ജന്മസംസ്ഥാനമാണ് അർക്കൻസൊ. പ്രസിഡണ്ടാകുന്നതിനുമുൻപ് ഇവിടത്തെ ഗവർണ്ണറുമായിരുന്നു. ചരിത്രപുസ്തകങ്ങളുടെ താളുകളിൽ നിന്നും കടമെടുത്തു പറയുകയാണെങ്കിൽ 4% മാത്രം തൊഴിലില്ലായ്മ ഉണ്ടായിരുന്ന ക്ലിന്റന്റെ ഭരണകാലം അമേരിക്കയുടെ സുവർണ്ണകാലമായിരുന്നു.
ഒക്ടോബർ 5, 2011.
*

No comments:
Post a Comment